Showing posts with label prayers. Show all posts
Showing posts with label prayers. Show all posts

Friday, July 27, 2012

വിശുദ്ധ അല്‍ഫോന്‍സ :സഹനത്തിന്‍ പാഠപുസ്തകം


ഭാരത മാതാപിതാക്കളില്‍നിന്നു പിറന്ന ഈ ആദ്യവിശുദ്ധയെ ഓരോ വിശ്വാസിയും അവന്റെ നെഞ്ചകത്തോടു ചേര്‍ത്തുപിടിക്കുകയാണ്‌.. .അനേകായിരങ്ങളില്‍ സുവിശേഷത്തിന്റെ ഒരു പുത്തന്‍ ഉണര്‍വും ആവേശവും പകരാന്‍ ഈ കെടാവിളക്കിനു കഴിയും. വിശുദ്ധ അല്‍ഫോന്‍സ ഭാരതത്തിനു തനതായ ഒരു ആത്മീയവഴി ചൂണ്ടിക്കാണിക്കുന്നുണ്ട്‌. ഭാരതത്തിന്റെ വേറിട്ടുനില്‍ക്കുന്ന ആത്മീയപാരമ്പര്യങ്ങളോടു ചേര്‍ന്നുനിന്നുകൊണ്ട്‌ അവള്‍ സുവിശേഷത്തെ കൂട്ടുപിടിച്ച ഒരു ജീവിതശൈലി രൂപീകരിച്ചു.
 
 >പക്ഷെ അല്‍ഫോന്‍സാമ്മയുടെ പോലും ആത്മീയ ഗുരുവായ -ഭാരതത്തിലെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ കാരണക്കാരനായ ചാവറ കുര്യാക്കോസ് അച്ഛനും വിശുദ്ധരുടെ    പദവിയിലേക്ക്  ഉയരുന്നത് കാണാന്‍  ഞാന്‍ കൊതിക്കുന്നു ..

ഈ തിരുനാള്‍ ദിനത്തില്‍

നമുക്കും പ്രാര്‍ഥിക്കാം .

അല്‍ഫോന്‍സാമ്മ ചൊല്ലിയിരുന്ന ആ പ്രാര്‍ത്ഥന

"ഓ! ഈശോനാഥാ! അങ്ങേ ദിവ്യഹ്രദയത്തിലെ മുറിവില്‍ എന്നെ മറയ്ക്കണമേ.സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എന്റെ ആശയില്‍ നിന്നും വിമുക്തയാക്കണമേ.കീര്‍ത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തില്‍ നിന്നും എന്നെ രക്ഷിക്കണമേ. ഒരു പരമ അണുവും അങ്ങേ ദിവ്യഹ്രദയത്തിലെ സ്നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതു വരെ എന്നെ എളിമപ്പെടുത്തണമേ.സ്രഷ്ടികളെയും എന്നെ തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്കു തരണമേ. പറഞ്ഞറിയിക്കാന്‍ വയ്യാത്ത മാധുര്യമായ എന്റെ ഈശോയേ, ലൌകികാശ്വാസങ്ങളെല്ലം എനിക്കു കൈപായി പകര്‍ത്തണമേ. നീതിസൂര്യനായ എന്റെ ഈശോയെ, നിന്റെ ദിവ്യകതിരിനാല്‍ എന്റെ ബോധത്തെ തെളിയിച്ച് ബുദ്ധിയെ പ്രകാശിപ്പിച്ച് ഹ്രദയത്തെ ശുദ്ധീകരിച്ച് എന്റെ നേര്‍ ക്കുള്ള സ്നേഹത്താല്‍ എരിയിച്ച് എന്നെ നിന്നോടൊന്നിപ്പിക്കണേ."ആമ്മേന്‍.

Friday, October 14, 2011

പരിശുദ്ധ രാജ്ഞീ ....


പരിശുദ്ധ രാജ്ഞീ - Hail Holy Queen


പരിശുദ്ധ രാജ്ഞീ, കരുണയുടെ മാതാവേ, സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി!ഹവ്വയുടെ പുറം തള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേപക്കല്‍ നിലവിളിക്കുന്നു.കണ്ണുനീരിന്‍റെ ഈ താഴ്വരയില്‍ നിന്ന്  അങ്ങേപ്പക്കല്‍ ഞങ്ങള്‍ നെടുവീര്‍ പെടുന്നു. ആകയാല്‍ ഞങ്ങളുടെ മധ്യസ്തെ, അങ്ങയുടെ കരുണയുള്ള കണ്ണുകള്‍  ഞങ്ങളുടെ നേരെ തിരിക്കണമേ.

ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ  അനുഗ്രഹീത ഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചു തരേണമേ . കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാ മറിയമേ, ആമേന്‍!

എത്രയും ദയയുള്ള മാതാവേ..


എത്രയും ദയയുള്ള മാതാവേ! അങ്ങേ സങ്കേതത്തില്‍ ഓടിവന്നു, അങ്ങേ സഹായം തേടി, അങ്ങേ മാധ്യസ്ഥം അപേക്ഷിച്ചവരില്‍ ഒരുവനെ  എങ്കിലും അങ്ങ് ഉപേക്ഷിച്ചതായി കേട്ടിട്ടില്ല, എന്ന് അങ്ങ് ഓര്‍ക്കെണമേ . 
കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു, അങ്ങേ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണയുന്നു.

നെടുവീര്‍പ്പിട്ടു വിലപിച്ചു കണ്ണുനീര്‍ ചിന്തി, പാപിയായ ഞാന്‍ അങ്ങേ ദയാധിക്യത്തെ കാത്തുകൊണ്ട്, അങ്ങേ സന്നിധിയില്‍ നില്‍കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ, എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ, ദയാ പൂര്‍വ്വം കേട്ടരുളേണമേ. 
ആമ്മേന്‍ .


Wednesday, August 31, 2011

നാഥാ നിനക്കായി ..

സ്വാഗതം !
ലോകത്തിലെ നിരവധി വിഷയങ്ങളെ കുറിച്ച്  പല ബ്ലോഗുകളും ഞാന്‍ എഴുതിയിട്ടുണ്ട് ..
ആയിരങ്ങള്‍ അവ വായിച്ചു കൊണ്ടിരിക്കുന്നു ...
എന്നാല്‍ എന്നെ നയിക്കുന്ന ദൈവിക ചൈതന്യതിനായി ,ഒരു ബ്ലോഗ്‌  അത് എന്റെ ഒരു സ്വപ്നമായിരുന്നു..
ഇന്റെര്നെട്ടിനെയും ദൃശ്യ മാധ്യമങ്ങളെയും ദുരുപയോഗം ചെയതു,പൈശാചികയ്ക്ക്  അടിപെടുന്ന ആധുനിക യുവ തലമുറയില്‍ ,നെറ്റിലൂടെ ഒരു ചെറു ചൈതന്യമെങ്കിലും   ലോകത്തിനു -പ്രത്യേകിച്ചു ലോകം മുഴുവനുമുള്ള മലയാളികള്‍ക്ക് നല്‍കണം എന്ന തോന്നലില്‍ നിന്നാണ് ഈ ബ്ലോഗ്‌ഉണ്ടാകുന്നത് .
.ഇന്റര്‍നെറ്റ്‌ എന്ന അനന്ത സാഗരത്തില്‍ ,നവ സുവിശേഷവല്‍ക്കരണം ' എന്ന സഭയുടെ ദൌത്യതോട് ചേര്‍ന്ന് നിന്ന് കൊണ്ട് ഈ സൈബര്‍ ലോകത്ത് യേശുവിനു സാക്ഷിയാകാന്‍ നമുക്ക് ഒത്തു ചേരാം ..
വിശുദ്ധിയുടെ നിറകുടമായ 
പരിശുദ്ധ അമ്മെ ,ഞങ്ങളെ നയിക്കണേ ...
ആദ്യ പ്രാര്‍ത്ഥന ..
Add caption