Friday, October 14, 2011

പരിശുദ്ധ രാജ്ഞീ ....


പരിശുദ്ധ രാജ്ഞീ - Hail Holy Queen


പരിശുദ്ധ രാജ്ഞീ, കരുണയുടെ മാതാവേ, സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി!ഹവ്വയുടെ പുറം തള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേപക്കല്‍ നിലവിളിക്കുന്നു.കണ്ണുനീരിന്‍റെ ഈ താഴ്വരയില്‍ നിന്ന്  അങ്ങേപ്പക്കല്‍ ഞങ്ങള്‍ നെടുവീര്‍ പെടുന്നു. ആകയാല്‍ ഞങ്ങളുടെ മധ്യസ്തെ, അങ്ങയുടെ കരുണയുള്ള കണ്ണുകള്‍  ഞങ്ങളുടെ നേരെ തിരിക്കണമേ.

ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ  അനുഗ്രഹീത ഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചു തരേണമേ . കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാ മറിയമേ, ആമേന്‍!

എത്രയും ദയയുള്ള മാതാവേ..


എത്രയും ദയയുള്ള മാതാവേ! അങ്ങേ സങ്കേതത്തില്‍ ഓടിവന്നു, അങ്ങേ സഹായം തേടി, അങ്ങേ മാധ്യസ്ഥം അപേക്ഷിച്ചവരില്‍ ഒരുവനെ  എങ്കിലും അങ്ങ് ഉപേക്ഷിച്ചതായി കേട്ടിട്ടില്ല, എന്ന് അങ്ങ് ഓര്‍ക്കെണമേ . 
കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു, അങ്ങേ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണയുന്നു.

നെടുവീര്‍പ്പിട്ടു വിലപിച്ചു കണ്ണുനീര്‍ ചിന്തി, പാപിയായ ഞാന്‍ അങ്ങേ ദയാധിക്യത്തെ കാത്തുകൊണ്ട്, അങ്ങേ സന്നിധിയില്‍ നില്‍കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ, എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ, ദയാ പൂര്‍വ്വം കേട്ടരുളേണമേ. 
ആമ്മേന്‍ .


Sunday, October 2, 2011

വിമന്‍സ് കോഡ് ബില്ല് :കേരളത്തെ ചൈനയാക്കുന്നവരോട് ഉള്ളു തുറന്ന്...




അടുത്ത കാലത്ത്  കേരളത്തിലെ ഒരു  'ബുദ്ധി ജീവിയായ' റിട്ടയര്‍ഡ്  ഹൈക്കോടതി  ജഡ്ഗീ സര്‍ക്കാരിനു സമര്‍പ്പിച്ച വിമന്‍സ് കോഡ് ബില്ല്  യഥാര്‍ഥത്തില്‍  കേരള സമൂഹത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് .!
എങ്കിലും ജീവന്റെ മാഹാത്മ്യത്തെ പറ്റി ഏറെ   പ്രസംഗിക്കുന്ന ,പ്രൊ ലൈഫ്  പ്രസ്ഥാനങ്ങള്‍  സജീവമായ നമ്മള്‍  ക്രൈസ്തവ സമൂഹത്തെയാകും ഈ ബില്ല് ഏറെ വിഷമിപ്പിക്കുന്നത് .
  വിമന്‍സ് കോഡ് ബില്ലില്‍ പറയുന്നത് .
  • ദമ്പതികള്‍ക്ക്  രണ്ടില്‍ കൂടുതല്‍ കുട്ടികള്‍   ഉണ്ടായി കഴിഞ്ഞ് , മൂന്നാമത്തെ   കുട്ടിയ്ക്ക്  മുതല്‍  പതിനായിരം രൂപ പിഴ ;മൂന്ന് മാസം തടവ്‌,സര്‍ക്കാരില്‍ നിന്ന് ലഭിക്കുന സകല ആനുകൂല്യങ്ങളും റദ്ദാക്കും.
>മക്കള്‍ക്ക്‌ ജീവന്‍ നല്‍കാന്‍ അനുവാദം ഇല്ലെങ്കില്‍  പിന്നെ എന്തിനാണ് അമ്മ- അച്ഛന്‍ എന്നാ പേരില്‍  ,ദൈവം തിരഞ്ഞെടുത്ത ദമ്പതികള്‍ ജീവിക്കേണ്ടത് .
>ഇന്ത്യയിലെ  ജനസംഖ്യയുടെ നാല് ശതമാനത്തില്‍  താഴെ മാത്രം വരുന്ന കേരളത്തില്‍ ഇങ്ങനെ ഒരു  നിയമ നിര്‍മാണത്തെ കുറിച്ച് ആലോചികുന്നത് പോലും ആശ്ചര്യം ഉളവാക്കുന്ന കാര്യമാണ് .
ഇന്ത്യയില്‍ ജനസംഖയില്‍ ഒന്നാമത് നില്‍ക്കുന്ന ഉത്തര്‍ പ്രദേശില്‍ പോലും ഇങ്ങനെ ഒരു  നീക്കം ഉണ്ടായിട്ടില്ല എന്നത് കൂടി ഓര്‍ക്കണം 


"കുട്ടികള്‍ ദമ്പതികളുടെ അവകാശമാണ് ;മുതല്‍ വരെ   55770  കുട്ടികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത് .ഇത്തരുണത്തില്‍ ഈ ബില്ല് പൂര്‍ണമായും എതിര്‍ക്കപെടെണ്ടാതാണ്"എന്നാണ് കെ സി ബി സി ഈ  വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത് ..
  • വിവാഹ മോചനങ്ങള്‍ സുഗുമാമാക്കും 
  • ഗര്‍ഭചിദ്രം    നടത്താന്‍ സര്‍ക്കാര്‍  ആശുപത്രികളില്‍  എല്ലാവിധ സഹായം നല്‍കണം. 
(മഴ കാലത്ത് പനിച്ചു വിറച്ച്‌    ആശുപത്രി തിണ്ണയില്‍ ,
തുണി വിരിച്ച്‌ കിടന്നാല്‍ പോലും ഗവ്നിക്കാത്ത ആശുപത്രി അധികൃതര്‍ ,ഗര്‍ഭ ചിദ്രതിനു ചെല്ലുന്നവര്‍ക്ക് 
വി. ഐ .പി ട്രീത്മെന്റ്റ്‌ ആകും നല്‍കുക )




കേരളം വയോധികരുടെ നാടാകുന്നു .
പിന്നെ എന്തിനു ഇങ്ങനെ ഒരു ..?

2011ഒക്ടോബര്‍ 4  ഇലെ മാതൃഭുമി ദിനപത്രത്തില്‍ നല്‍കിയിരിക്കുന്ന "വയസേറുന്നു വെളിച്ചം മരിക്കുന്നു "എന്ന ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ ജസ്റിസ് കൃഷ്ണയ്യര്‍ വായിച്ചിരുന്നെങ്കില്‍  നന്നായിരുന്നു
  •  .2011  ലെ സെന്സേസ് പ്രകാരം കേരളത്തിലെ  ജനസംഖ്യ വളര്‍ച്ചനിരക്ക് വാര്‍ഷിക 0 .48  ശതമാനമാണ് .ഇന്ത്യയിലെവളര്‍ച്ചാനിരക്ക്  1 .7  ശതമാനമാണെന്ന് കൂടി ഓര്‍ക്കണം
  • .കേരളത്തിലെ ഒരു ശരാശരി സ്ത്രീ രണ്ടു കുട്ടികള്‍ക്ക് പോലും ജന്മം നല്‍കുന്നില്ല   (൧.൭ മാത്രമാണ് നിരക്ക് ).

  • 2001 ല്‍ ഒരു വയോധികനെ നോക്കുവാന്‍ 6 പേര് ഉണ്ടായിരുന്നെങ്കില്‍ 2051 ല്‍ 2  പേരെ ഉണ്ടാകു
  • ,ഇന്ത്യയില്‍ മുതിര്‍ന്നവരുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും കൂടുന്നത് കേരളത്തില്‍ ആണെന്ന്കൂടി ഓര്‍ക്കണം!1961 ല്‍ ,ഇവിടെ വായോജനങ്ങള്‍ 10  ലക്ഷം പേരുണ്ടായിരുന്നെങ്കില്‍ 2001 ല്‍ അവരുടെ സംഖ്യ 33  ലക്ഷമായി ഉയര്‍ന്നു .2051 ല്‍ ആകുമ്പോളെക്കുംകേരളത്തില്‍ വയോജനങ്ങളുടെ സംഖ്യ 89 ലക്ഷം കഴിയും.


മാതൃഭുമിയില്‍ പ്രസിദ്ധീകരിച്ച കണക്കു 

നമ്മുടെ നാട്ടിലെ ഈ ഞെട്ടിക്കുന്ന കണക്കുകള്‍ ,ഭയത്തോടെ വേണം വായിക്കാന്‍ ..
അപ്പോളാണ് -മന സാക്ഷിക്കു യോജിക്കാത്ത വിമന്‍സ് കോഡ് ബില്‍ പരാമര്‍ശം ഉണ്ടായിരിക്കുന്നത്!

ഇടുക്കി രൂപത മാതൃക .

അഞ്ചു കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കുന്ന ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിക്ക് പ്രതിവര്ഷം 5000  രൂപ ധനസഹായം ,
രൂപതയുടെ സ്ഥാപനങ്ങളില്‍ സൌജന്യ വിദ്യാഭ്യാസം തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ്   പ്രൊ ലൈഫ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ഇടുക്കി രൂപതയില്‍ വിശ്വാസികള്‍ക്ക്
ഒരുക്കിയിരിക്കുന്നത് .    





ഈ ബില്‍ തള്ളിപോകുമെന്നു ഉറപ്പ്..

.എങ്കിലും മനസാക്ഷിയുള്ള ഒരു മലയാളിയും ഈ ബില്ലിനെ അംഗീകരിക്കില്ല എന്നത് തീര്‍ച്ച.
.ഇടതു പക്ഷ  പാര്‍ട്ടി  ഭരിച്ച (നിരവധി ക്രൈസ്തവ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍  നടത്തിയ )കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ പോലും ഉണ്ടാകാത്ത നിര്‍ദേശമാണ് ,പൊതുവ ക്രൈസ്തവര്‍ക്ക് അനുകൂലനായ ശ്രി. ഉമ്മന്‍ ചാണ്ടി ഭരിക്കുന്ന ഈ കാലത്ത് ഉണ്ടായിരിക്കുന്നത് എന്നത് തികച്ചും അത്ഭുതാവാഹം തന്നെ.
അതിനാല്‍ തന്നെ പ്രഥമ തലത്തില്‍  ഒരു ചര്‍ച്ചയ്ക്ക്   പോലും  അവസരം കൊടുക്കാതെ ഈ ബില്ല് തള്ളിപോകും എന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം .


വാള്‍ post :
ജസ്റ്റിസ്‌ വീ ആര്‍ കൃഷ്ണയ്യര്‍ ,രണ്ടു മക്കളുടെ പിതാവയത്  കൊണ്ടാണോ കുട്ടികളുടെ എണ്ണത്തിന്"2 "എന്നാ "സീലിംഗ്  " വെച്ചത് എന്നറിയില്ല